എം.പി. ഫണ്ടുപയോഗിച്ച് പത്തിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍

Posted on: 10 Feb 2012



*ദുരിതാശ്വാസ നിധിയില്‍നിന്നും 50 ലക്ഷംരൂപ ലഭിച്ചതായി ശശി തരൂര്‍ എം.പി.

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ പ്രധാന കവാടമുള്‍പ്പെടെ പത്തിടങ്ങളില്‍ ഹൈമാസ്റ്റ് തെരുവ് വിളക്കുകള്‍ ശശി തരൂര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് സ്ഥാപിക്കും. 42 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസനിധിയില്‍നിന്നും എം.പി.യുടെ ആവശ്യപ്രകാരം തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിനായി 50 ലക്ഷംരൂപ അനുവദിച്ചതായും ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ പ്രധന കവാടത്തിന് പുറത്ത്, മെഡിക്കല്‍ കോളേജ് ആസ്​പത്രിജങ്ഷന്‍, മൊയിദീന്‍പള്ളി വിഴിഞ്ഞം ഹാര്‍ബര്‍ ജങ്ഷന്‍, കുറവന്‍കോണം ജങ്ഷന്‍, പാപ്പനംകോട് എസ്റ്റേറ്റ് ജങ്ഷന്‍, കള്ളിപ്പാലം, വെള്ളൈക്കടവ്, തിരുവല്ലം ജങ്ഷന്‍, കോവളം ബൈപ്പാസ്, പരുത്തിക്കുഴി ജങ്ഷന്‍, മണ്ണന്തല ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, പെരുന്താന്നി-കയലത്ത് റോഡ്, കടിയക്കോണം-കട്ടയ്ക്കല്‍ റോഡ്, മാര്‍ ഇവാനിയോസ് കോളേജിന് പിന്നില്‍ രാജീവ്ഗാന്ധി നഗറിലെ ഓടകളുടെയും കള്‍വെര്‍ട്ടകളുടെയും നിര്‍മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പുളിയാംകോട്-സ്വാമിയാര്‍മഠം റോഡ്, തമലം ചുള്ളമുക്ക്-കട്ടാംവിളറോഡ്, നെട്ടയം-പള്ളിത്തറ ചേനാട് റോഡ്, തവരവിള രാമേശ്വരം റോഡ്, പുത്തനമ്പലം-കാളച്ചന്ത റോഡ്, തെക്കേക്കോണം ചാനല്‍ ബണ്ട് റോഡ്, വിളയില്‍ മനയ്ക്കല്‍-അമ്പിടികോട് റോഡ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളും ദുരിതാശ്വാസ ഫണ്ടില്‍നിന്നനുവദിച്ച തുകകൊണ്ട് പൂര്‍ത്തിയാക്കുക.

More News from Thiruvananthapuram