രോഗികളെ ആസ്‌പത്രിയിലെത്തിക്കാന്‍ പ്രത്യേക സംവിധാനം
Posted on: 10 Feb 2012
തിരുവനന്തപുരം: സി.പി.എം റാലി നടക്കുന്നതിനെത്തുടര്‍ന്ന് ഗതാഗതനിയന്ത്രണമുള്ളതിനാല്‍ വെള്ളിയാഴ്ച നഗരത്തില്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെയും അപകടത്തില്‍പെട്ടവരെയും ആസ്പത്രികളിലെത്തിക്കാന്‍ പ്രത്യേക എമര്‍ജന്‍സി റൂട്ടുകള്‍ ഏര്‍പ്പെടുത്തിയതായി സിറ്റിപോലീസ് കമ്മീഷണര്‍ അറിയിച്ചു.
കരമന, കുഞ്ചാലുമ്മൂട്, പൂജപ്പുര, ജഗതി, വഴുതക്കാട്, വെള്ളയമ്പലം, കവടിയാര്‍, പട്ടം, ചാലക്കുഴി, മെഡിക്കല്‍ കോളജ്, കരമന, കിള്ളിപ്പാലം, അട്ടക്കുളങ്ങര, വാഴപ്പള്ളി, ഈഞ്ചക്കല്‍, അനന്തപുരി, കിംസ്, പൂന്തി റോഡ്, കുമാരപുരം, മെഡിക്കല്‍ കോളജ്, ന്യൂ അസംബ്ലി ഗേറ്റ്, പി.എം.ജി, പട്ടം, ചാലക്കുഴി, മെഡിക്കല്‍ കോളജ്, ന്യൂ അസംബ്ലി ഗേറ്റ്- പി.എം.ജി- ലോ കോളേജ് ജങ്ഷന്‍- തേക്കുമ്മൂട്- കണ്ണമ്മൂല- കുമാരപുരം- കിംസ്- മെഡിക്കല്‍ കോളേജ് എന്നിവയാണ് എമര്‍ജന്‍സി റൂട്ടുകള്‍.
രോഗികളുമായി വരുന്ന വാഹനങ്ങളെ വേഗത്തില്‍ ആസ്പത്രികളിലെത്തിക്കാന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്കുപുറമെ പ്രത്യേകവാഹനങ്ങളും ഏര്‍പ്പെടുത്തി. പോലീസ് സഹായം ലഭ്യമാവാന്‍ ഫോണ്‍ വഴി ബന്ധപ്പെടാം. ഫോണ്‍ നമ്പറുകള്‍: 100, 1090, 1091, 1099, 2331843, 2331403, 2320579, 2321399, 949799001, 2331100, 2558724, 2558734, 2558721.
നഗരത്തില്‍ പോലീസ് സന്നാഹം ശക്തിപ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, 15 അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, 20 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 40 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരം പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ബന്തവസ്സാണ് ഏര്‍പ്പെടുത്തുകയെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.