നെട്ടറത്തല മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

Posted on: 10 Feb 2012



കോളിയൂര്‍: കീഴൂര്‍ നെട്ടറത്തല മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും നാലാം പ്രതിഷ്ഠാ വാര്‍ഷികവും 18 മുതല്‍ 22 വരെ നടക്കും. 18ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 5ന് ഘോഷയാത്ര, രാത്രി 7ന് ഭജന, 9ന് നൃത്തനാടകം, 19ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 7ന് പുഷ്പാഭിഷേകം, 9ന് നാടകം.

20ന് രാവിലെ 9ന് ഭാഗവതപാരായണം, 10ന് പൊങ്കാല, 12ന് അന്നദാനം, വൈകീട്ട് 5ന് ആധ്യാത്മിക പ്രഭാഷണം, രാത്രി 8ന് ഗാനാഞ്ജലി, 9ന് ഒന്നാം യാമപൂജ, 11ന് സംഗീതാര്‍ച്ചന, 11.30ന് രണ്ടാം യാമപൂജ, 1ന് മൂന്നാം യാമപൂജ, 2ന് ഗാനമേള, 2.30ന് നാലാം യാമപൂജ. 21ന് ഉച്ചയ്ക്ക് 12ന് കഞ്ഞിവീഴ്ത്ത്, വൈകീട്ട് 6ന് കുങ്കുമാഭിഷേകം, 9ന് നാടകം. 22ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 6ന് ഭജന, രാത്രി 9ന് ബാലെ, 11ന് കരിമരുന്ന് പ്രയോഗം.

More News from Thiruvananthapuram