രേവതിമഹോത്സവത്തിന് വിപുലമായ ഒരുക്കം
Posted on: 10 Feb 2012
നിലമാമൂട്: വെങ്കടമ്പ് ആലായിക്കോണം ഇളമ്പന ശ്രീദേവീക്ഷേത്ര പുനര്‍നിര്‍മാണ ശിലാന്യാസവും, രേവതി മഹോത്സവവും 22ന് തുടങ്ങി ശനിയാഴ്ച താലപ്പൊലി ഘോഷയാത്രയോടുകൂടി സമാപിക്കും.
ബുധനാഴ്ച രാവിലെ 5ന് ഗണപതിഹോമം, 7.30ന് നാരായണീയ പാരായണം, 9.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പദ്മനാഭദാസന്‍ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുമനസ്സ് ഉദ്ഘാടനം ചെയ്യും. 9.45ന് തെക്കേടത്തു മന നാരായണന്‍ വിഷ്ണുനമ്പൂതിരി ക്ഷേത്രപുനര്‍നിര്‍മാണ ശിലാന്യാസം നടത്തും. ക്ഷേത്രവെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ഡോ. ശശി തരൂര്‍ എം.പി, സെല്‍വരാജ് എം.എല്‍.എ, കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സന്‍, ബി. അര്‍ജുനന്‍, നാരായണറാവു, ജില്ലാപഞ്ചായത്ത് അംഗം ഉഷാകുമാരി, ബ്ലോക്കംഗം ബെല്‍സി ജയചന്ദ്രന്‍, പഞ്ചായത്തംഗം പുഷ്പാസനന്‍, അരുവല്ലൂര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ പതിവുപൂജ. രാവിലെ 10ന് മന്ത്രമൂര്‍ത്തി വിശേഷാല്‍ പൂജ, 10.30ന് നാഗര്‍ക്ക് വിശേഷാല്‍പൂജ, 11ന് മതപ്രഭാഷണം, വൈകുന്നേരം 4ന് ഐശ്വര്യപൂജ, 7.30ന് ഭജന. വെള്ളിയാഴ്ച വൈകുന്നേരം 5ന് അഖണ്ഡനാമജപം, 7.30ന് യക്ഷി അമ്മന്‍ പൂജ, ശനിയാഴ്ച രാവിലെ 8ന് രേവതി പൊങ്കാല, വൈകുന്നേരം 4ന് താലപ്പൊലി ഘോഷയാത്ര.