നെയ്യാറിലെ അനധികൃത മണല്‍ഖനനം: വള്ളങ്ങളും ലോറികളും പിടികൂടി

Posted on: 10 Feb 2012



പൂവാര്‍: അനധികൃത മണല്‍ഖനനത്തിനും കടത്തിനും ഉപയോഗിച്ച വള്ളങ്ങളും ലോറികളും പോലീസ് പിടികൂടി. പൂവാര്‍ പൊഴിക്കരയില്‍ നിന്നാണ് മണല്‍ഖനനത്തിനെത്തിയ ആറ് വള്ളങ്ങള്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നെയ്യാറില്‍ നിന്ന് 200ല്‍ അധികം വള്ളങ്ങള്‍ പോലീസ് പിടികൂടി നശിപ്പിച്ചിരുന്നു. നെയ്യാറിന്റെ കടവുകളില്‍ നിന്ന് അനധികൃതമായി മണല്‍ കടത്താനുപയോഗിച്ചിരുന്ന മൂന്ന് ലോറികളും പോലീസ് പിടികൂടി.

പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മണല്‍കടത്ത്. അനധികൃതമായി കടത്തുന്ന മണലിന് ലോഡ് ഒന്നിന് തെണ്ണൂറായിരം രൂപയാണ് ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നതെന്നും പോലീസ് അറിയിച്ചു.

നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൂവാര്‍ സി.ഐ. ജി. ബിനു, എസ്.ഐ. എസ്.പി. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നുള്ള പരിശോധനയിലാണ് വള്ളങ്ങളും ലോറികളും പിടികൂടിയത്.

More News from Thiruvananthapuram