നഗരസഭാ ജീവനക്കാര്‍ പണിമുടക്കി
Posted on: 10 Feb 2012
നെയ്യാറ്റിന്‍കര: തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് പ്രാവര്‍ത്തികമാക്കുക, വേതനം, പെന്‍ഷന്‍ എന്നിവയുടെ വിതരണം സര്‍ക്കാര്‍ നിര്‍വഹിക്കുക, സ്ഥലംമാറ്റത്തില്‍ മാനദണ്ഡം പാലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നഗരസഭയിലെ ജീവനക്കാര്‍ പണിമുടക്കി. കെ.എം.സി.എസ്.യു.വിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്കിയത്. പ്രകടനത്തിന് യൂണിറ്റ് ഭാരവാഹികളായ എസ്. രമേശ്, സജീഷ്, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.