സൈക്കിളുകള്‍ നല്‍കി
Posted on: 10 Feb 2012
നെയ്യാറ്റിന്‍കര: ധനുവച്ചപുരം എന്‍.കെ.എം. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംക്ലാസിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൈക്കിളുകള്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കൊല്ലയില്‍ ബിനു വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു, അംഗം ബൈജു, പി.ടി.എ. പ്രസിഡന്റ് ശശികുമാര്‍, ഹെഡ്മാസ്റ്റര്‍ നേശയ്യന്‍ എന്നിവര്‍ പങ്കെടുത്തു.