സൗജന്യ സൈക്കിള്‍ വിതരണം

Posted on: 10 Feb 2012



ചെങ്കല്‍: വ്‌ളാത്താങ്കര വൃന്ദാവന്‍ ഹൈസ്‌കൂളില്‍ കേരള സര്‍ക്കാരിന്റെ 'വിദ്യായാത്ര' പദ്ധതി പ്രകാരം 8-ാം ക്ലാസിലെ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിയ സൈക്കിള്‍ വിതരണം നടന്നു. ചെങ്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലകുമാരി അധ്യക്ഷയായി. ആര്‍. സെല്‍വരാജ് എം.എല്‍.എ. സൈക്കിള്‍ വിതരണംചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ആര്‍. സൈമണ്‍, ആര്‍. സലുജ, വാര്‍ഡ് മെമ്പര്‍മാരായ പി. പുഷ്പാറാണി, സി. മോഹനന്‍, എ. വിമല, പി.ടി.എ. പ്രസിഡന്റ് പി.എസ്. സുരേഷ്‌കുമാര്‍, മാനേജര്‍ എം. വേണുഗോപാലന്‍ തമ്പി, എഡ്യുക്കേഷണല്‍ ഏജന്‍സി അംഗം എല്‍. രാജേന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധി സുജനാസുകു, സ്റ്റാഫ് സെക്രട്ടറി ഡി. അബിജ, പ്രഥമാധ്യാപിക ഗീതാരാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram