പോങ്ങില്‍ സ്‌കൂളിന് പുരസ്‌കാരം

Posted on: 10 Feb 2012



നെയ്യാറ്റിന്‍കര: ഐ.എസ്.ആര്‍.ഒ. നടത്തിയ ലോക ബഹിരാകാശ വാരാഘോഷ മത്സരത്തില്‍ മികച്ച സ്‌കൂളിന് നല്‍കുന്ന സ്വര്‍ണ റോക്കറ്റ് പോങ്ങില്‍ എം.കെ.എം.എല്‍.പി. സ്‌കൂള്‍ നേടി. ബഹിരാകാശ വാരാഘോഷ കണ്‍വീനറും ഗ്രൂപ്പ് ഹെഡുമായ വി.പി. ബാലഗംഗാധരനില്‍ നിന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക സജിതാമിനി പുരസ്‌കാരം ഏറ്റുവാങ്ങി. വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞരായ ജയചന്ദ്രന്‍ നായര്‍, രാമവര്‍മ്മ, ഡോ. കെ. രാജീവ്, ഡോ. ആര്‍.എസ്. രാജീവ് എന്നിവര്‍ പങ്കെടുത്തു.

More News from Thiruvananthapuram