അങ്കണവാടി കെട്ടിടപ്പണി ഉപേക്ഷിച്ച നിലയില്‍

Posted on: 10 Feb 2012



അമ്പൂരി: കുട്ടമല വാര്‍ഡില്‍ ചീനിക്കാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ പണി ഉപേക്ഷിച്ച നിലയില്‍.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ചീനിക്കാല അങ്കണവാടി കെട്ടിടത്തിന്റെ നവീകരണപ്രവര്‍ത്തനത്തിനായി ഒരുലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു.

പണി അടങ്കല്‍ എടുത്ത കരാറുകാരന്‍ കെട്ടിടപ്പണി പൂര്‍ത്തിയാക്കാത്തതില്‍ ബി.ജെ.പി. അമ്പൂരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

പണി പൂര്‍ത്തിയാക്കാതെ കള്ളരേഖകള്‍ ഉണ്ടാക്കി കരാറുകാരന്‍ മുഴുവന്‍ തുകയും കൈപ്പറ്റിയതായും ഇതിന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും ബി.ജെ.പി. ആരോപിച്ചു.

കരാറുകാരന്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ കരാര്‍ എടുത്തശേഷം നാട്ടുകാരേയും പഞ്ചായത്തിനേയും കബളിപ്പിക്കുകയാണെന്നും ആയതിനാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി.

More News from Thiruvananthapuram