അക്രമക്കേസ്സിലെ പ്രതികള്‍ പിടിയില്‍
Posted on: 10 Feb 2012
വര്‍ക്കല: ചെമ്മരുതി ശ്രീനിവാസപുരം ഡ്രീംസ് വീട്ടില്‍ റെജിപ്രസാദിനെ ആക്രമിച്ച കേസ്സിലെ നാലാംപ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. ചിലക്കൂര്‍ തൊട്ടിപ്പാലം ഷീജാമന്‍സിലില്‍ ദീപക്കാണ് (23) പിടിയിലായത്. വര്‍ക്കല മൈതാനത്ത്‌വെച്ച് മോഷണശ്രമത്തിനിടയിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഈ കേസ്സിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
പുതുവര്‍ഷ ദിവസം പാപനാശം തീരത്ത് പത്തനംതിട്ട നെളികമണ്‍ അങ്ങാടിക്ക് സമീപം രാജ്ഭവനില്‍ ഹണികുരുവിളയെ ആക്രമിച്ച കേസ്സില്‍ മറ്റ് രണ്ടുപേരെയും പോലീസ് പിടികൂടി. പെരുംകുളം ചുടുകാടിന് സമീപം ലൈലാവില്ലയില്‍ മുഹമ്മദ് (26), ചിലക്കൂര്‍ പെരുംകുളം പുത്തന്‍വീട്ടില്‍ ശ്യാം (30) എന്നിവരാണ് അറസ്റ്റിലായത്. പാപനാശത്ത് അനധികൃതമായി വിദേശമദ്യം കച്ചവടം നടത്തിയ കേസ്സിലും ഇവര്‍ പ്രതികളാണ്.