കേടായ സി.എഫ്.എല്‍. മാറ്റി നല്‍കും
Posted on: 10 Feb 2012
കോവളം: ബജത് ലാമ്പ് യോജന പ്രകാരം വൈദ്യുതി ബോര്‍ഡില്‍ നിന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത സി.എഫ്.എല്‍. ലാമ്പുകളില്‍ കേടായവ വിഴിഞ്ഞം സബ്ഡിവിഷന്റെ കീഴില്‍ വിഴിഞ്ഞം, പൂവാര്‍, കാഞ്ഞിരംകുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ നിന്നും മാറ്റിനല്‍കും. ഉപഭോക്താക്കള്‍ ഫിബ്രവരി 15ന് മുമ്പായി അതത് സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് വിഴിഞ്ഞം ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.