പൂവാര്‍ കടപ്പുറത്തെ കൊലപാതകം: പത്തുപേര്‍ കൂടി പിടിയില്‍

Posted on: 10 Feb 2012



പൂവാര്‍: പൂവാര്‍ കടപ്പുറത്തെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പത്തുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പള്ളം പുരയിടത്തില്‍ അഡോള്‍ഫ് (41), വരവിളത്തോപ്പില്‍ വര്‍ഗ്ഗീസ് (38), പള്ളം പുരയിടത്തില്‍ ജസ്റ്റസ് (33), എരിക്കലുവിള പുരയിടത്തില്‍ സ്റ്റാലിന്‍ (28), വരവിളത്തോപ്പില്‍ മാര്‍ട്ടിന്‍ (29), ക്ലീറ്റസ് (53), പള്ളം പുരയിടത്തില്‍ പനിപ്പിച്ച (32), എരിക്കലുവിള പുരയിടത്തില്‍ ബോള്‍സ്‌ക്കര്‍ (45), തെക്കേത്തെരുവില്‍ പനിയടിമ (32), വരവിളത്തോപ്പ് പുരയിടത്തില്‍ തദയൂസ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. പി.ഗോപകുമാര്‍, പൂവാര്‍ സി.ഐ. ജി.ബിനു, എസ്.ഐ. എസ്.ബി.പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14നാണ് പൂവാര്‍ വരവിളത്തോപ്പ് കടപ്പുറത്ത് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ തലക്കടിയേറ്റ് എരിക്കലുവിള പുരയിടത്തില്‍ ജോസ് (45) കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പത്തുപേരെ പോലീസ് പിടികൂടി.

More News from Thiruvananthapuram