സ്‌കൂള്‍ വാര്‍ഷികം
Posted on: 10 Feb 2012
കോവളം: വെങ്ങാനൂര്‍ വി.പി.എസ്. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃദിനവും പങ്കജകസ്തൂരി മാനേജിങ് ഡയറക്ടര്‍ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. സുകുമാരി അധ്യക്ഷയായി. ഡോ.ബി.വി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് എസ്. രാജശേഖരന്‍ നായര്‍, പ്രിന്‍സിപ്പല്‍ എസ്. പദ്മകുമാരി, ഹെഡ്മിസ്ട്രസ് എസ്. ശകുന്തള, സീരിയല്‍ നടി അമൃത എന്നിവര്‍ സംസാരിച്ചു.