ധര്‍ണ നടത്തി

Posted on: 10 Feb 2012



തിരുവനന്തപുരം: വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ എടുത്തവരെ തിരിച്ചടവിന്റെ പേരില്‍ പീഡിപ്പിക്കുന്ന ബാങ്ക് നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കൈപ്പുഴ വി.റാംമോഹന്‍ ഉദ്ഘാടനം ചെയ്തു.

ഇത്തരം വായ്പകളെടുത്ത വിദ്യാര്‍ഥികളെയും പാവങ്ങളെയും ബാങ്കുകാര്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫോര്‍വേര്‍ഡ് ബ്ലോക്ക് ഭാരവാഹികളായ കെ.ആര്‍. ബ്രഹ്മാനന്ദന്‍, എ.പി. അനില്‍കുമാര്‍, അഡ്വ. വാക്കനാട് വിജയന്‍, വി.ജയചന്ദ്രന്‍, എം.പി.ജയകുമാര്‍, കളത്തില്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Thiruvananthapuram