നഗരസഭ ലൈസന്‍സ് പുതുക്കുന്നില്ലെന്ന് വ്യാപാരികള്‍
Posted on: 10 Feb 2012
തിരുവനന്തപുരം: വ്യാപാരികള്‍ ഫിബ്രവരി മാസം പുതുക്കേണ്ട ലൈസന്‍സുകള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പുതുക്കിനല്‍കുന്നില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ആരോപിച്ചു.
ഹെല്‍ത്ത് ഓഫീസികുളിലും സോണല്‍ ഓഫീസുകളിലും നഗരസഭാ മന്ദിരത്തിലും വ്യാപാരികളെ ദിവസം മുഴുവന്‍ ക്യൂനിര്‍ത്തി ബുദ്ധിമുട്ടിക്കാനുള്ള നീക്കത്തെ കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ശക്തമായി നേരിടാന്‍ തീരുമാനിച്ചു. വ്യാപാരികളുടെ ഈ ന്യായമായ ആവശ്യങ്ങള്‍ നഗരസഭാധികൃതര്‍ അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ പണിമുടക്കാന്‍ ഏകോപനസമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈ.വിജയന്‍, കമലാലയം സുകു, വെള്ളറട രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, മണക്കാട് ബാബു, കല്ലറ അശോകന്‍, ജോഷിബാസു, എം.എം. സഫര്‍, വിതുര അനില്‍കുമാര്‍, എച്ച്.എ. നൗഷാദ്, ധനീഷ്ചന്ദ്രന്‍, വര്‍ക്കല രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.