വ്യാജ സി.ഡി. വേട്ട

Posted on: 10 Feb 2012



കാട്ടാക്കട: കാട്ടാക്കട മാര്‍ക്കറ്റിനുള്ളില്‍ പുതിയ മലയാള സിനിമകളുടെ വ്യാജ സി.ഡികളും അശ്ലീല സി.ഡികളും കച്ചവടം നടത്തിയ കാട്ടാക്കട സ്വദേശി ഫാറൂക്ക് (32), അമ്പലത്തറ സ്വദേശി നിഷാദ് (20) എന്നിവരെ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ഡിവൈ.എസ്.പി. എസ്.റഫീക്കിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബുവാണ് പ്രതികളെ പികൂടിയത്. ഇവരില്‍ നിന്നും അറബിയും ഒട്ടകവും മാധവന്‍ നായരും, ബ്യൂട്ടിഫുള്‍, വെനീസിലെ വ്യാപാരി, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയും നിരവധി തമിഴ് സിനിമാ സി.ഡികളും അശ്ലീല സി.ഡികളും ഉള്‍പ്പെടെ 600 ഓളം സി.ഡികള്‍ കണ്ടെടുത്തു. പ്രതികളെ കാട്ടാക്കട ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കി.

More News from Thiruvananthapuram