പേടികുളം എല്‍.പി. സ്‌കൂള്‍ സുവര്‍ണജൂബിലി
Posted on: 10 Feb 2012
കാരേറ്റ്: പേടികുളം ഗവ. എല്‍.പി. സ്‌കൂളിലെ സുവര്‍ണജൂബിലി ആഘോഷം 17, 18 തീയതികളില്‍ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം 17 ന് മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിക്കും. ബി. സത്യന്‍ എം.എല്‍.എ. പങ്കെടുക്കും.
18ന് സമാപന സമ്മേളനത്തില്‍ എ. സമ്പത്ത് എം.പി, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി. രുക്മിണിയമ്മ എന്നിവര്‍ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികള്‍, മാജിക്‌ഷോ, സാംസ്‌കാരിക സമ്മേളനങ്ങള്‍, കവിയരങ്ങ്, പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരല്‍ എന്നിവ നടക്കും.