വിശ്വശാന്തിദിനം
Posted on: 10 Feb 2012
കിളിമാനൂര്‍: ആര്‍.ആര്‍.വി.ബി.വി.എച്ച്.എസ്.എസ്സിലെ ഗാന്ധി വിദ്യാര്‍ഥി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വശാന്തിദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ എസ്.ആര്‍. ജയശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് പ്രതിനിധി ഉഷാകുമാരി, കണ്‍വീനര്‍ ടി.എസ്. ഉഷയ്ക്ക് വൃക്ഷത്തൈ കൈമാറി. പ്രാര്‍ത്ഥനാഗാനാലാപനം, മതഗ്രന്ഥപാരായണം എന്നിവയും നടന്നു.