എസ്.എന്‍.ഡി.പി. പൊതുസമ്മേളനം
Posted on: 10 Feb 2012
ആറ്റിങ്ങല്‍: എസ്.എന്‍.ഡി.പി. ആറ്റിങ്ങല്‍ യൂണിയന്‍ പ്രസിഡന്റ് എസ്. ഗോകുല്‍ദാസിന്റെ അധ്യക്ഷതയില്‍ ഫിബ്രവരി 11ന് വൈകുന്നേരം 3 ന് ആറ്റിങ്ങല്‍ എസ്.എന്‍.ഡി.പി. ഹാളില്‍ പൊതുയോഗം ചേരുന്നു. ശാഖാഭാരവാഹികളായ പ്രസിഡന്റുമാര്‍, സെക്രട്ടറി, യൂണിയന്‍ അംഗങ്ങള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, ശാഖാ വനിതാസംഘം കുടുംബയൂണിറ്റ്, മൈക്രോഫിനാന്‍സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.