ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും സ്‌കൂള്‍ വാര്‍ഷികവും
Posted on: 10 Feb 2012
വര്‍ക്കല: പേരേറ്റില്‍ ബി.പി.എം. മോഡല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷവും ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരവും വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് കിഡ്‌സ് ഫെസ്റ്റിവല്‍, ഒന്നിന് സീനിയേഴ്‌സ് ഫെസ്റ്റ്, ശനിയാഴ്ച രാവിലെ 9.30ന് ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരം. ഡോ. ജി.എസ്. പ്രദീപ് നേതൃത്വം നല്‍കും.
12.30ന് വിവിധ വിനോദപരിപാടികള്‍, 1.30ന് സമാപനസമ്മേളനം ചലച്ചിത്രതാരം ജി.കെ. പിള്ള ഉദ്ഘാടനം ചെയ്യും. 3ന് സ്‌കൂളിലെ ഡ്രാമ ക്ലബ്ബ് അവതരിപ്പിക്കുന്ന നാടകം-മണ്ണുമാന്തി യന്ത്രം. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫോണ്‍: 9744266240, 0470-2688013.