ദമ്പതിമാരെ തലയ്ക്കടിച്ച് പരിക്കേല്‌പിച്ചയാള്‍ക്ക് തടവും പിഴയും
Posted on: 10 Feb 2012
ആറ്റിങ്ങല്‍: ദമ്പതിമാരെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി ഉത്തരവ്. നഗരൂര്‍ ഗേറ്റ്മുക്ക് കോട്ടയ്ക്കല്‍ ലക്ഷ്മിസ്ഥാനില്‍ സുധാകരന്‍ (48), ഭാര്യ ജോസി എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസില്‍ ഗേറ്റ്മുക്ക് ജിപ്‌സി ഭവനില്‍ ശാര്‍ങധരനാണ് (70) ഒരു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയും വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
ആറ്റിങ്ങല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ഫെലിറ്റ്‌സ് മേരിദാസിന്റെതാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. സന്തോഷ്‌കുമാര്‍, അഭിഭാഷകരായ നാവായിക്കുളം എസ്. ഷിബു, ജി. ഗോപകുമാര്‍, ബി. ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.