ബസില്‍വെച്ച് സ്ത്രീയുടെ ആഭരണവും പണവും കവര്‍ന്നു

Posted on: 04 Feb 2012



തിരുവട്ടാര്‍: തിരുവട്ടാറിനു സമീപത്ത് ബാങ്കിലേക്ക് പോകുന്ന വഴിക്ക് ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ കൈവശം സൂക്ഷിച്ചിരുന്ന ആഭരണവും പണവും മോഷ്ടിച്ചു. കൂട്ടപ്പുള്ളി സ്വദേശിനി വസന്തകുമാരി (40)യുടെ രണ്ടുപവന്‍ സ്വര്‍ണാഭരണവും 3500 രൂപയുമാണ് നഷ്ടപ്പെട്ടത്. സ്വാമിയാര്‍ മഠത്തിലുള്ള ബാങ്കില്‍ പോയി ബാഗ് തുറന്നുനോക്കിയപ്പോഴാണ് മോഷണം അറിയുന്നത്. തിരുവട്ടാര്‍ പോലീസ് കേസ്സെടുത്തു.

More News from Thiruvananthapuram