ഓട്ടോഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി
Posted on: 04 Feb 2012
പാറശ്ശാല: പാറശ്ശാല ആര്‍.ടി.ഒ. ഓഫീസിന്റെ നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍, ഫ്രാന്‍സിസ്, ഹരികുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ. അരുണ്‍ ഡ്രൈവര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. നൂറോളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു.