ബോധവത്ക്കരണ സെമിനാര്‍
Posted on: 04 Feb 2012
നെയ്യാറ്റിന്‍കര: നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്ററി ജനാധിപത്യം എന്ന വിഷയത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസമിതി ചെയര്‍പേഴ്‌സണ്‍ അന്‍സജിതാ റസല്‍ ഉദ്ഘാടനം ചെയ്തു.
അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ശശികുമാര്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ സുനില്‍ പ്രഭാനന്ദലാല്‍, ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. ടി. വര്‍ഗീസ്, ഡോ. നീലലോഹിതദാസ്, അഡ്വ. ഭുവനേശ്വരന്‍, ജി. വസന്ത, ജി. വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു. എ. അബ്ദുള്‍കലാം സെമിനാറിന് നേതൃത്വം നല്‍കി.