വീടിന് നേരേ ബോംബെറിഞ്ഞു

Posted on: 04 Feb 2012



നെയ്യാറ്റിന്‍കര: ഒരാഴ്ച മുന്‍പുള്ള ആക്രമണത്തിന് പിന്നാലെ വീടിന് നേരെ ബോംബെറിഞ്ഞു. ഊരൂട്ടുകാല ശശിഭവനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം ബോംബേറുനടത്തിയത്. വീടിന്റെ ജനാല തകര്‍ന്നു. ഒരാഴ്ച മുമ്പ് വീട്ടുടമ വിമുക്തഭടനായ ശശികുമാറിനെ വീടുകയറി ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഊരൂട്ടുകാല ചരല്‍ക്കല്ലുവിള പുത്തന്‍വീട്ടില്‍ അനില്‍രാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ആക്രമണത്തില്‍ പരിക്കേറ്റ് ആസ്​പത്രിയിലായിരുന്ന ശശികുമാര്‍ വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ബോംബേറുണ്ടായത്.

More News from Thiruvananthapuram