ചെങ്കല്‍ ശിവശക്തി ക്ഷേത്ര ഉത്സവം
Posted on: 04 Feb 2012
ചെങ്കല്‍: ചെങ്കല്‍ ശ്രീശിവശക്തി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഫിബ്രവരി 8ന് നഗരപ്രദക്ഷിണ ഭഗവത് ചൈതന്യ കര്‍പ്പൂര ജ്യോതി പ്രയാണത്തോടെ ആരംഭിച്ച് 20ന് അവസാനിക്കും.
ഉത്സവദിവസങ്ങളില്‍ 4.45ന് മഹാഗണപതിഹോമം, 6.30ന് നവകലശപൂജ, 7 മുതല്‍ അഘോര രുദ്രമഹായജ്ഞം, 1ന് അന്നദാനം, 4.30ന് കോടി അര്‍ച്ചന, രാത്രി 7ന് പുഷ്പാഭിഷേകം, 8ന് ഭജന എന്നിവ ഉണ്ടായിരിക്കും. 8ന് വൈകീട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം 9ന് നൃത്തനൃത്യങ്ങള്‍, 9ന് വൈകീട്ട് 4.30ന് കോടിഅര്‍ച്ചന, 19ന് ഉച്ചയ്ക്ക് 2.30ന് അവഭൃതസ്‌നാന ഘോഷയാത്ര, രാത്രി 9ന് വെടിക്കെട്ട്, 20ന് ശിവരാത്രി ആഘോഷം, വൈകീട്ട് 5ന് നേര്‍ച്ച, ഭസ്മാഭിഷേകം, രാത്രി 8ന് വിശേഷാല്‍പൂജ, രാവിലെ 5ന് കരിമരുന്ന്.