തൈപ്പൂയ കാവടി ഉത്സവം
Posted on: 04 Feb 2012
ബാലരാമപുരം: എരുത്താവൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം അഞ്ചുമുതല്‍ ഏഴ് വരെ നടക്കും. എല്ലാദിവസവും രാവിലെ 6ന് മഹാഗണപതിഹോമം, 8.30ന് പുരാണപാരായണം, ഒന്നിന് അന്നദാനം, വൈകീട്ട് 5ന് ഭജന എന്നിവയുണ്ട്.
ഏഴിന് രാവിലെ 9ന് ബാലരാമപുരം, വലിയവിളാകം മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്രയും ആറുമുഖവിഗ്രഹ എഴുന്നള്ളിപ്പും. ഉച്ചയ്ക്ക് 12ന് കാവടി അഭിഷേകം.