മൊട്ടലുംമൂട്ടില്‍ ചേരിതിരിഞ്ഞ് സംഘട്ടനം; ഏഴുപേര്‍ക്ക് പരിക്ക്
Posted on: 04 Feb 2012
വെള്ളറട: പണം നല്‍കി കാത്തിരുന്നയാളിന് മദ്യം നല്‍കാതെ കാശ് വാങ്ങിയയാള്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം മൊട്ടലുംമൂട്ടില്‍ ചേരിതിരിഞ്ഞുള്ള സംഘട്ടനത്തില്‍ കലാശിച്ചു. ഇരുചേരിയിലുമായി ഏഴ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 7.30നായിരുന്നുസംഭവം.
പരിക്കേറ്റ മണ്ണാംകോണം മൊട്ടലുംമൂട് സ്വദേശികളായ വിനോദ്, ജോസ്, വിനോദ്കുമാര്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും വിപിന്‍, ബിജു, പ്രവീണ്‍, പ്രവീണിന്റെ അമ്മ എന്നിവരെ നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ 29നുണ്ടായ സംഭവങ്ങളാണ് സംഘട്ടനത്തിന് കാരണം. മൊട്ടലുംമൂട് ജങ്ഷനിലും പരിസരങ്ങളിലും അനധികൃത മദ്യവില്പന കേന്ദ്രങ്ങള്‍ വ്യാപകമാകുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഘട്ടനത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയതായി വെള്ളറട സി.ഐ. എന്‍. ജിജി പറഞ്ഞു. ആര്യങ്കോട് പോലീസ് കേസെടുത്തു.