ചികിത്സാ സഹായം തേടുന്നു

Posted on: 04 Feb 2012



ബാലരാമപുരം: വാഹനാപകടത്തില്‍ അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. നരുവാംമൂട്, മൊട്ടമൂട്, തുമ്പോട്ടുമേലെ, ഹാപ്പി നഴ്‌സറിക്ക് സമീപം എന്‍.ഗോപിനാഥന്‍നായര്‍ (65) ആണ് സഹായം തേടുന്നത്.

അപകടത്തില്‍ അരക്കെട്ടിന് പരിക്കേറ്റ് ഗോപിനാഥന്‍നായര്‍ ദീര്‍ഘനാള്‍ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ വീട്ടില്‍ കിടപ്പിലാണ്. ഒമ്പത് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഒടുവില്‍ നടന്ന ശസ്ത്രക്രിയാചെലവിനുള്ള പണം നാട്ടുകാര്‍ പിരിച്ചുനല്‍കുകയായിരുന്നു. അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയകൂടി ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അതിന് പണം കണ്ടെത്താനാകാതെ ഈ കുടുംബം വിഷമിക്കുകയാണ്.

ഗോപിനാഥന്‍നായരുടെ ചികിത്സാസഹായധനം സ്വരൂപിക്കാനായി ഭാര്യ എ. ഇന്ദിരാദേവിയുടെ പേരില്‍ എസ്.ബി.ടി. പ്രാവച്ചമ്പലം ശാഖയില്‍ 67171404193 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

More News from Thiruvananthapuram