ലോഫ്‌ളോര്‍ ബസ് കല്ലാര്‍ വരെ നീട്ടണം
Posted on: 04 Feb 2012
വിതുര: തിരുവനന്തപുരം-വിതുര ലോഫ്‌ളോര്‍ ബസ് കല്ലാര്‍ വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് കല്ലാര്‍ വാര്‍ഡ്‌യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.രാജുവിന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍നായര്‍ യോഗം ഉദ്ഘാടനംചെയ്തു. എസ്.കുമാരപിള്ള, സെല്‍വന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശകുന്തള, കല്ലാര്‍ മുരളി, ഷാജഹാന്‍, ബി.ശശി, നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.