പിരപ്പന്‍കോട് എച്ച്.എസ്.എസ്സില്‍ 'പാര്‍ലമെന്റ്' സെമിനാര്‍

Posted on: 04 Feb 2012



വെഞ്ഞാറമൂട്: പിരപ്പന്‍കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 4ന് രാവിലെ 10ന് 'പാര്‍ലമെന്റ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കണ്ണാടി' എന്ന സെമിനാര്‍ നടക്കും. 'ഇന്‍സ്റ്റിട്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് കേരള'യുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നിയമസഭാ അണ്ടര്‍ സെക്രട്ടറി റെജി ബി. സെമിനാര്‍ അവതരിപ്പിക്കും. തുടര്‍ന്ന് സാഹിത്യസംവാദം. വിനോദ് വൈശാഖി മുഖ്യാതിഥിയാകും.

More News from Thiruvananthapuram