നെടുമങ്ങാട് സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Posted on: 04 Feb 2012



നെടുമങ്ങാട്: ജെസിബി,ടിപ്പര്‍ വാഹനങ്ങളെ പോലീസ് അകാരണമായി പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ആള്‍ കേരള ജെസിബി,ടിപ്പര്‍ ,ലോറി വര്‍ക്കേഴ്‌സ് ആന്റ് ഓണേഴ്‌സ് സംയുക്ത യൂണിയന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്​പക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.യൂണിയന്‍ സെക്രട്ടറി വിനോദ്.സി.നായര്‍അധ്യക്ഷനായി. യൂണിയന്‍ പ്രസിഡന്റ് സായി ഉദ്ഘാടനം ചെയ്തു.നെട്ടിറച്ചിറ ജയന്‍,വാണ്ട മണികണ്ഠന്‍ ,നെട്ടിറച്ചിറ ഉദയന്‍,മുഹമ്മദ് ഷാജി,അബ്ദുല്‍സലിം,തേമ്പാംമൂട് മുജീബ് എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram