സ്‌കൂള്‍ വാര്‍ഷികം
Posted on: 04 Feb 2012
ആനാട്: ആനാട് എസ്.എന്‍. വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാര്‍ഷിക പെതുയോഗം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്.എന്‍ പുരം ജലാല്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ വെള്ളനാട് സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍.ഷീല, ആര്‍.ജെ.മഞ്ജു,ആനാട് ജി ചന്ദ്രന്‍, സതീഷ്ചന്ദ്രന്‍, ബിന്ദുബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.