റബ്ബര്‍ ഷീറ്റ് മോഷണം പതിവ്

Posted on: 04 Feb 2012



പനവൂര്‍: പാണയം,പേരയം ഭാഗങ്ങളില്‍ റബ്ബര്‍ ഷീറ്റ് മോഷണം വ്യാപകമാകുന്നതായി പരാതി. പാണയം കാവുവിള അന്‍സറിന്റെ വീട്ടില്‍ നിന്നും രണ്ട് പ്രാവശ്യം റബ്ബര്‍ ഷീറ്റുകള്‍ മോഷണം പോയി.കഴിഞ്ഞ 25 ന് രാത്രി 200 കിലോ ഷീറ്റും, കഴിഞ്ഞ ദിവസം രാത്രി 25 കിലോയുമാണ് പുകപ്പുര തകര്‍ത്ത് മോഷ്ടിച്ചത്.അന്‍സര്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി.

More News from Thiruvananthapuram