പ്രശാന്തി ഗണേശ ക്ഷേത്രോത്സവം
Posted on: 04 Feb 2012
തിരുവനന്തപുരം: പുളിയറക്കോണത്തെ മധുവനം പ്രശാന്തി ഗണേശ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികോത്സവം ഫിബ്രവരി 5ന് വിവിധ വിശേഷാല്‍ പൂജകളോടെ നടക്കും.
രാവിലെ 5ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് കലശപൂജ, തുടന്ന് നവകാഭിഷേകം, പ്രസന്നപൂജ. ശ്രീസത്യസായിബാബ പുട്ടപ്പര്‍ത്തിയില്‍ നിന്ന് കൊടുത്തയച്ച ഗണപതിവിഗ്രഹമാണ് മധുവനത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. തന്ത്രി ദേവനാരായണന്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠാ വാര്‍ഷികത്തിനുശേഷം ക്ഷേത്ര പുനരുദ്ധാരണ കര്‍മങ്ങള്‍ ആരംഭിക്കും.