യേശുക്രിസ്തുവിനെ അപമാനിക്കരുത്
Posted on: 04 Feb 2012
തിരുവനന്തപുരം: യേശുക്രിസ്തുവിനെ വെറും ഒരു വിപ്ലവകാരിയായി സ്ഥാനം നല്‍കി സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമല്ലെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്രിസ്ത്യന്‍ ഫെഡറേഷന്‍ പറഞ്ഞു. മതേതര രാജ്യമായ ഭാരതത്തില്‍ ഇത് തീരെ അപമാനകരമാണ്. ലോകരാഷ്ട്രത്തില്‍ ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനകള്‍ ലോകത്തിന് വിലപ്പെട്ടതാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ മതവിശ്വാസികള്‍ ആകണമെന്നല്ല, എന്നാല്‍ മറ്റ് മതങ്ങളെ ബഹുമാനിച്ചാല്‍ മാത്രമേ ഏത് രാഷ്ട്രീയപാര്‍ട്ടിക്കും ഏത് രാജ്യത്തും നിലനില്‍പ്പുള്ളൂവെന്ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുട്ടട ജയരാജന്‍ പറഞ്ഞു.