കരുതല്‍ തടങ്കലില്‍നിന്നിറങ്ങിയ ഗുണ്ട പിടിച്ചുപറിക്കേസില്‍ അറസ്റ്റില്‍
Posted on: 04 Feb 2012
നേമം: ഗുണ്ടാ ആക്ട്പ്രകാരം ജയില്‍വാസം കഴിഞ്ഞിറങ്ങിയ പ്രതിയെ പണം പിടിച്ചുപറിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളായണി, ശിവോദയം റോഡില്‍ കിഴക്കേ ചെമ്പോട്ടുവീട്ടില്‍ നെണ്ണോപ്പൊടി എന്നറിയപ്പെടുന്ന സുഭാഷിനെ (42) യാണ് നേമം പോലീസ് അറസ്റ്റുചെയ്തത്.
ഒരാഴ്ച മുമ്പ് കാരോട്, കാന്തല്ലൂര്‍, കാക്കറവിള, കല്പകനാട്‌വിള വീട്ടില്‍ ഡ്രൈവര്‍ ഡേവിഡ്‌രാജിനെ (38) ലോറി തടഞ്ഞുനിര്‍ത്തി കൈവശമുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ പിടിച്ചുപറിച്ച കേസ്സിലാണ് അറസ്റ്റ്. വധശ്രമം ഉള്‍പ്പെടെ 14 കേസ്സുകളിലെ പ്രതിയാണ് സുഭാഷെന്ന് പോലീസ് പറഞ്ഞു. കരുതല്‍ തടങ്കലില്‍നിന്ന് ഈയിടെയാണ് പുറത്തിറങ്ങിയത്. നേമം സി.ഐ. അനില്‍കുമാര്‍. എസ്.ഐ. അജയ്കുമാര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.