കമാന്‍ഡോ റാങ്ക് ഹോള്‍ഡര്‍മാര്‍ റിലേ സത്യാഗ്രഹം നടത്തി
Posted on: 04 Feb 2012
തിരുവനന്തപുരം: ഐ.ആര്‍.ബി. കമാഡേറാ വിങ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിലേ സത്യാഗ്രഹം നടത്തി. മ്യൂസിയം മുതല്‍ സെക്രട്ടേറിയറ്റ് വരെ നടത്തിയ റിലേ സത്യാഗ്രഹം അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ എ.എസ്. ഉദ്ഘാടനം ചെയ്തു.
ഐ.ആര്‍.ബി. കമാഡേറാ വിങ്ങിന്റെ റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ട 799 പേര്‍ക്ക് നിയമനം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രഹം. ഇതോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ ശയനപ്രദക്ഷിണവും നടത്തി. അസോസിയേഷന്‍ ഭാരവാഹികളായ സന്തോഷ്, ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.