മാധ്യമ ശില്പശാല സംഘടിപ്പിച്ചു
Posted on: 04 Feb 2012
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡൊളസെന്റ് കൗണ്‍സലിങ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ മുന്‍ കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജെ.വി. വിളനിലം ഉദ്ഘാടനം ചെയ്തു. 'മാതൃഭൂമി' ബ്യൂറോ ചീഫ് ശേഖരന്‍നായര്‍, ബൈജു ചന്ദ്രന്‍ (അസി. ഡയറക്ടര്‍ ദൂരദര്‍ശന്‍ കേന്ദ്രം), ജിനബാല, പി.പി. ജെയിംസ് (കേരള കൗമുദി), കെ.എ. മുരളീധരന്‍ (ഡയറക്ടര്‍ ആകാശവാണി), വെങ്കിടേശന്‍, ഡോ. നസീബ് എന്നിവര്‍ ക്ലാസെടുത്തു.