മുതലപ്പാറയില്‍ ശാസ്താക്ഷേത്രത്തില്‍ സമൂഹ നീരാജനം
Posted on: 04 Feb 2012
പള്ളിക്കല്‍: മൂതലപ്പാറയില്‍ ശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് 5.30ന് സമൂഹ നീരാജനം നടക്കും. രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, 7ന് ഭാഗവത പാരായണം, 12.30ന് അന്നദാനം, 7ന് ഭഗവതിസേവ, ഭജന, പ്രഭാഷണം, പ്രതിഷ്ഠാവാര്‍ഷികം പ്രമാണിച്ച് വാര്‍ഷിക കലശപൂജ, കളഭാഭിഷേകം, കുങ്കുമാഭിഷേകം, പാലഭിഷേകം, നാഗര്‍ക്ക് നൂലും പാലും ഊട്ട് എന്നിവ ഉണ്ടായിരിക്കും.