വിളക്കില്‍ നിന്ന് തീപടര്‍ന്ന് വീട് കത്തിനശിച്ചു

Posted on: 04 Feb 2012



കല്ലറ: വാഴത്തോപ്പ് പച്ച കുന്നുവിള വീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെ വീട് വ്യാഴാഴ്ച രാത്രി കത്തിനശിച്ചു. വിളക്ക് കൊളുത്തിവെച്ചശേഷം വീട്ടുകാര്‍ പുറത്തുപോയിരുന്ന നേരത്താണ് തീപിടിത്തമുണ്ടായത്. രാത്രി 9.30ഓടെയാണ് സംഭവം. ഓലമേഞ്ഞ മേല്‍ക്കൂരയും ഗൃഹോപകരണങ്ങളും പൂര്‍ണമായി കത്തിയമര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. വസ്ത്രങ്ങളുള്‍പ്പെടെ സകലതും നശിച്ചതിന്റെ ദുഃഖത്തിലാണ് ഈ കുടുംബം.

More News from Thiruvananthapuram