റോഡരികിലെ വാഹനങ്ങള്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്നു
Posted on: 04 Feb 2012
വര്‍ക്കല: പാലച്ചിറ ജങ്ഷനിലും പരിസരങ്ങളിലും പൊളിക്കുന്നതിനുവേണ്ടി റോഡരികില്‍ ഒതുക്കിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായി പരാതി. കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
തിരക്കേറിയ നാല് പ്രധാന റോഡുകള്‍ വന്നുചേരുന്ന കവലയാണ് പാലച്ചിറ. ഇതിനോട് ചേര്‍ന്ന് യു.പി. സ്‌കൂള്‍, മദ്രസ, പെട്രോള്‍പമ്പ്, ഇലക്ട്രിസിറ്റി ഓഫീസ്, വായനശാല എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഗതാഗതതടസ്സം ഒഴിവാക്കണമെന്ന് പാലച്ചിറ റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.