ദൈവവിശ്വാസികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല-സ്‌പീക്കര്‍
Posted on: 04 Feb 2012
കല്ലമ്പലം: ഓരോ ദിവസം കഴിയുന്തോറും ദൈവവിശ്വാസികളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇവര്‍ പ്രാര്‍ഥനയ്ക്കായി ആരാധനാലയങ്ങളില്‍ ഇരച്ചുകയറുന്നു. പക്ഷേ അതിന്റെ ഫലം സമൂഹത്തില്‍ കാണുന്നില്ല-സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. കടുവാപള്ളിയില്‍ നടന്ന നബിദിന പൊതുസമ്മേളനവും അവാര്‍ഡ്‌വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ക്കല കഹാര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ നഹാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.നഹാസ് സ്വാഗതം പറഞ്ഞു. എ.താഹ, മുസ്തഫ ഹസ്രത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.