വേണമെങ്കില്‍ ഒരു മുളപ്പില്‍ ഇരുപത്തിനാല് ചക്ക കായ്ക്കും

Posted on: 04 Feb 2012



പോത്തന്‍കോട്: വേങ്ങോട് മാതേവര്‍ക്കുന്ന് ക്ഷേത്രത്തിന് സമീപത്തുചെന്നാല്‍ പ്ലാവില്‍ ഒരു മുളപ്പില്‍ 24 ചക്കകള്‍ മൂപ്പെത്തി നില്‍ക്കുന്നതുകാണാം. വേങ്ങോട് തോന്നയ്ക്കല്‍ പട്ടികജാതി കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 172-ല്‍ ജയന്റെ പുരയിടത്തിലാണ് ചക്കകളുടെ കാഴ്ചവിരുന്ന്. പ്ലാവിന്റെ മറ്റൊരു ഭാഗത്തും ഒരു കുഞ്ഞന്‍ ചക്കപോലുമില്ല. 15 വര്‍ഷം പ്രായമുള്ള പ്ലാവിലാണ് ഈ അപൂര്‍വക്കാഴ്ച.

More News from Thiruvananthapuram