എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ സുവര്‍ണജൂബിലിക്ക് വര്‍ണാഭമായ തുടക്കം
Posted on: 04 Feb 2012
മടവൂര്‍: മടവൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. പൊതുസമ്മേളനം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പഠനസൗകര്യമില്ലാത്ത 103 പഞ്ചായത്തുകളില്‍കൂടി പ്ലസ്ടു കോഴ്‌സുകള്‍ അനുവദിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
വര്‍ക്കല കഹാര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. എ. സമ്പത്ത് എം.പി., എന്‍.കെ. പ്രേമചന്ദ്രന്‍, ആര്‍.പി. രജിത, സി. രവീന്ദ്രന്‍ ഉണ്ണിത്താന്‍, എ. നിഹാസ്, കുറിച്ചിയില്‍ സുനില്‍കുമാര്‍, പ്രസന്ന ജി. നായര്‍, എന്‍. ശ്രീധരന്‍ നായര്‍, കെ. സുജീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.