റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
Posted on: 04 Feb 2012
കിളിമാനൂര്‍: കിളിമാനൂര്‍ കുന്നുമ്മല്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജി. സുധര്‍മന്‍ അദ്ധ്യക്ഷനായിരുന്നു. എസ്.എസ്.എ. സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.
കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാന്‍ എന്‍. സുദര്‍ശനന്‍, ജില്ലാ പഞ്ചായത്തംഗം കെ. രാജേന്ദ്രന്‍, അഡ്വ. എസ്. ജയചന്ദ്രന്‍, പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. രഘുനാഥന്‍നായര്‍, കിളിമാനൂര്‍ സി.ഐ. ആര്‍. അശോക്കുമാര്‍, കിളിമാനൂര്‍ സുരേഷ്, എം.കെ. ഗംഗാധരതിലകന്‍, ഡി. അനില്‍കുമാര്‍, യു.എസ്. സുജിത്ത്, എന്‍. സലില്‍, ജിഷ്ണു.എസ്. സലില്‍, എസ്. സഞ്ജലാല്‍ എന്നിവര്‍ പ്രസംഗിച്ചു.