വധശ്രമക്കേസിന്റെ വിചാരണ മാറ്റിവെച്ചു

Posted on: 04 Feb 2012



തിരുവനന്തപുരം: പ്രോസിക്യൂട്ടര്‍ക്ക്‌യഥാസമയം കേസ് ഡയറി ഹാജരാക്കാത്തതിനെ തുടര്‍ന്ന് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ വധശ്രമക്കേസിന്റെ വിചാരണ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. 2007 മാര്‍ച്ച് 25ന് ശ്രീകാര്യം ചേന്തി സ്വദേശികളായ അനൂപ്, കിച്ചു എന്ന മണിയന്‍ എന്നിവരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ശ്രീകാര്യം സ്വദേശികളായ സായി പ്രകാശ്, ശായി പ്രശാന്ത്, രഞ്ജിത്ത്, പോങ്ങുമ്മൂട് സ്വദേശി കുട്ടന്‍ എന്ന സജിത്ത് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസ് വിചാരണയാരംഭിക്കാനിരുന്നത്. കേസ് മാറ്റിവെച്ചതിനുശേഷം ഉച്ചയോടെ കേസ്ഡയറി പ്രോസിക്യൂട്ടര്‍ക്ക് പോലീസ് കൈമാറി. ഈ കേസില്‍ വിചാരണ വെള്ളിയാഴ്ച ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ കെ.വേണി പലതവണ ശ്രീകാര്യം എസ്.ഐ. ഷൈജുനാഥിന് അറിയിപ്പ് നല്‍കിയിട്ടും കേസ് ഡയറി ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായാണ് സൂചന.

More News from Thiruvananthapuram