സമാജ്‌വാദി ജനപരിഷത്ത് സത്യാഗ്രഹം നടത്തി

Posted on: 11 Nov 2011



തിരുവനന്തപുരം: കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുക, പെട്രോള്‍വില വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാജ്‌വാദി ജനപരിഷത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യാഗ്രഹം നടത്തി. പാര്‍ട്ടി ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.എം. ദാസ്, കെ.രമേശന്‍, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍, രഘു പി., മാഗ്ലിന്‍ പീറ്റര്‍, ചാമുണ്ഡേശ്വരി, സുജോ ബി. ജോസ്, എം.എന്‍. തങ്കപ്പന്‍. കെ.എം. ബാലമുരളീകൃഷ്ണ എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram