തിരുവനന്തപുരം: വെള്ളയമ്പലം അയ്യങ്കാളി പ്രതിമയുടെ ചുറ്റുവട്ടം ആകെ അലങ്കോലമായി കിടക്കുകയാണ്. പുല്‍ത്തകിടിയും ചുറ്റുമതിലും പൊട്ടപ്പൊളിഞ്ഞിരിക്കുന്നു. ഏതു പാര്‍ട്ടിയുടെ പ്രകടനത്തിനും ഇതിനുള്ളില്‍ കയറി കൊടി നാട്ടും. പക്ഷെ പ്രതിമയേയോ, പുല്‍ത്തകിടിയെയോ ആരും പരിചരിക്കാറില്ല.
പ്രത്യേകിച്ചും പുല്‍ത്തകിടി. അതിനു ചുറ്റുമുള്ള മറ്റു പുല്‍ത്തകിടിയില്‍ വെള്ളം ഒഴിക്കും. ആ പുല്‍ത്തകിടിയില്‍ വെള്ളവും ഒഴിക്കാറില്ല. കരിഞ്ഞുണങ്ങിയ അവസ്ഥ. നഗര പരിഷ്‌കരണം വന്നപ്പോള്‍ പ്രതിമയും ചുറ്റുവട്ടവും ഇത്രയേറ ശോചനിയാവസ്ഥയില്‍ ആയിപ്പോലല്ലോ. തൊട്ടടുത്തുള്ള അക്കാമ്മ ചെറിയാന്റെ പ്രതിമയും പുല്‍ത്തകിടിയും മനോഹരമായ് കാണാം. വെള്ളയമ്പലത്തിന്റെ ഹൃദയ ഭാഗമാണ് ഇവിടം. പ്രതിമയുടെ അവസ്ഥ അധികാരികള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.